”താൻ ഉണ്ടായിരുന്നുവെങ്കിൽ കോഹ്ലി ലോക കപ്പ് നേടിയേനെ”: ശ്രീശാന്ത്

വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ താന്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് ശ്രീശാന്ത്. ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലെ ക്രിക്ക് ചാറ്റ് പുതിയ സീസണിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. രണ്ട് ഐസിസി ടൂര്‍ണമെന്റുകളിലാണ് കോഹ്ലി ഇന്ത്യയെ നയിച്ചത്. 2019 ഏകദിന ലോകകപ്പിലും 2021 ടി20 ലോകകപ്പിലും. ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു.

2011 ലോകകപ്പ് വിജയിച്ച ശേഷം വികാരഭരിതാനയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം നിന്നത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ശ്രീശാന്ത് പങ്കുവെച്ചു. സച്ചിന് വേണ്ടിയാണ് ലോകകപ്പ് വിജയിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി. തന്റെ ക്രിക്കറ്റ് കരിയറില്‍ യോര്‍ക്കറുകള്‍ കൃത്യമായി എറിയാന്‍ കോച്ച് ടെന്നീസ് പന്തുകള്‍ ഉപയോഗിച്ചാണ് പരിശീലിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Top