കൊഹ്ലി സമാനതകളില്ലാത്ത കളിക്കാരന്‍; കിങ് കൊഹ്ലിയെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

നാഗ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച കൊഹ്ലിക്കും സംഘത്തിനും ആശംസകളുടെ പ്രവാഹം. ഏകദിന പരമ്പരയില്‍ സെഞ്ച്വറി നേടിയ കൊഹ്ലി ഇന്ത്യയെ വിജയ തീരം അടുപ്പിച്ചു.

ഇന്ത്യയുടെ ജയത്തില്‍ ടീമിലെ മറ്റ് അംഗങ്ങളെ അഭിനന്ദിച്ച് വിരാട് കൊഹ്‌ലി ചെയ്ത ട്വീറ്റിന് മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എത്തി. പീറ്റേഴ്‌സണ്‍ ട്വീറ്ററില്‍ കുറിച്ചത് ‘കിങ്, ബഡി’ എന്നാണ്. കൊഹ്‌ലിയെ നേരത്തെയും പീറ്റേഴ്‌സണ്‍ രാജാവെന്ന് വിളിച്ചിരുന്നു. സമകാലിക ക്രിക്കറ്റില്‍ സമാനതകളില്ലാത്ത കളിക്കാരനാണ് കൊഹ്‌ലി. കോഹ്‌ലിയെപ്പോലെ മറ്റൊരു കളിക്കാരനും ഇത്രമേല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ല എന്നായിരുന്നു പീറ്റേഴ്‌സണ്‍ പറഞ്ഞത്.

വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന തുടങ്ങിയവരെല്ലാം ഇന്ത്യയുടെ നേട്ടത്തില്‍ അഭിനന്ദനമറിയിച്ചു. 45 വര്‍ഷങ്ങള്‍ക്കിടെ 963 മത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യ 500 വിജയങ്ങള്‍ സ്വന്തമാക്കിയത്. 1973 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരായിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. അഞ്ഞൂറോ അതില്‍ക്കൂടുതലോ വിജയങ്ങള്‍ നേടിയ രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. 558 വിജയങ്ങളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍.

Top