Kohli set to return against Mumbai Indians

ബംഗളൂരു: വിരാട് കോഹ്‌ലി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കോഹ്‌ലി കഴിഞ്ഞ ദിവസം ഐപിഎല്ലിലെ തന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിന് ഇറങ്ങി.

വെള്ളിയാഴ്ച മുംബൈയ്‌ക്കെതിരേ മത്സരത്തില്‍ കോഹ്‌ലി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിക്ക് തോളിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് പരമ്പരയിലെ അവസാന ടെസ്റ്റിലും ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. ഐപിഎല്ലില്‍ കോഹ്‌ലിയുടെ അഭാവത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ ബംഗളൂരുവിന്റെ ക്യാപ്റ്റനായി.

Top