കൊഹ്ലിയെ പിന്നിലാക്കി ഇംഗ്ലീഷ് താരം സാം ഹെയിന്‍

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയെ പിന്നിലാക്കി ഇംഗ്ലീഷ് താരം സാം ഹെയിന്‍. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് മത്സരത്തില്‍ വോഴ്‌സസ്റ്റര്‍ഷെയറിനെതിരെ, വാര്‍വിക്ക് ഷെയറിന് വേണ്ടി 161 റണ്‍സ് നേടിയ ഇന്നിംഗ്‌സാണ് താരത്തെ ബാറ്റിംഗ് ശരാശരിയില്‍ കൊഹ്ലിയേക്കാള്‍ മുന്നിലെത്തിച്ചത്.

54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 58.52 ബാറ്റിംഗ് ശരാശരിയില്‍ 2692 റണ്‍സാണ് സാം ഹെയിന്റെ നേട്ടം. 252 മത്സരങ്ങളില്‍ 57.94 ബാറ്റിംഗ് ശരാശരിയുള്ള വിരാട് കൊഹ്ലിയായിരുന്നു ഇതിന് മുന്‍പ് ബാറ്റിംഗ് ശരാശരിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇത്രയും ഇന്നിംഗ്‌സുകളില്‍ 12285 റണ്‍സാണ് കൊഹ്ലി നേടിയിട്ടുള്ളത്.

385 ലിസ്റ്റ് എ മത്സരങ്ങളില്‍ 57.86 ബാറ്റിംഗ് ശരാശരിയില്‍ 15103 റണ്‍സ് നേടിയ ഓസീസ് താരം മൈക്കല്‍ ബെവനാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 90 ഇന്നിംഗ്‌സുകളില്‍ 54.24 ബാറ്റിംഗ് ശരാശരിയുള്ള ഷാന്‍ മസൂദ്, 101 മത്സരങ്ങളില്‍ 54.2 ബാറ്റിംഗ് ശരാശരി സ്വന്തമായുള്ള ചേതേശ്വര്‍ പുജാര എന്നിവരാണ് തൊട്ട് പിന്നാലെയുള്ളത്.

Top