കൊഹ്ലിയോട് താരതമ്യം ചെയ്യരുത്; താന്‍ കരിയര്‍ ആരംഭിച്ചിട്ടേയുള്ളുവെന്ന് പാക് താരം ബാബര്‍ അസം

കറാച്ചി:വിരാട് കൊഹ്ലിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കി പാക് യുവതാരം ബാബര്‍ അസം. കൊഹ്ലി വലിയ കളിക്കാരനാണ്. അദ്ദേഹത്തിനടുത്ത് പോലും എത്താന്‍ തനിക്ക് സാധിച്ചിട്ടില്ല. അത്രയേറെ മികച്ച ഒരു താരവുമായി തന്നെ താരതമ്യം ചെയ്യരുതെന്നും അസം പറഞ്ഞു.

ആരാധകര്‍ എപ്പോഴും എന്നെ കൊഹ്‌ലിയുമായി താരതമ്യം ചെയ്യാറുണ്ട്. ഇപ്പോള്‍ താന്‍ കരിയര്‍ ആരംഭിച്ചിട്ടേയുള്ളു. കൊഹ്‌ലിയാകട്ടെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു മികച്ച താരവും. കൊഹ്‌ലിയുടെ നേട്ടത്തിനൊപ്പമെത്തിയാല്‍ മാത്രമെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുള്ളുവെന്നും അസം പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അസം പാക് യുവതാരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. അസം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാകുമെന്നും കൊഹ്‌ലിയോളം പ്രതിഭയുള്ള കളിക്കാരനാണെന്നും പാക് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു.

Top