നേതൃപാടവത്തില്‍ കൊഹ്ലി കേമനെന്ന് ഓസീസ് ഇതിഹാസ താരം ഷെയിന്‍ വോണ്‍

ന്ത്രങ്ങളില്ലാത്ത നായകനാണ് കൊഹ്ലിയെന്ന് ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണ്‍. ക്രിക്കറ്റിലെ മികച്ച താരമാണ് കൊഹ്‌ലിയെന്നും നേതൃപാടവവും, നായകത്വത്തിലെ തന്ത്രങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൊഹ്‌ലി തന്റെ ടീമിനെ നന്നായി നയിക്കുന്നുവെന്നും വോണ്‍ പറയുന്നു. 2019 ലോക കപ്പില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകള്‍ ഏതെന്നും വോണ്‍ പ്രവചിക്കുന്നുണ്ട്. ഇന്ത്യയ്ക്കും, ആതിഥേയരായ ഇംഗ്ലണ്ടിനുമാണ് വോണ്‍ സാധ്യത പറയുന്നത്.

ലോക കപ്പില്‍ ധോനിയുടെ അനുഭവസമ്പത്ത് ഇന്ത്യ പ്രയോജനപ്പെടുത്തണം. ഇന്ത്യയ്ക്ക് ലോക കപ്പ് ജയിക്കണം എങ്കില്‍ കൊഹ്ലി രോഹിത് ശര്‍മ, ധോനി എന്നിവരില്‍ നിന്നും മികച്ച പ്രകടനം ഉണ്ടാവണം. ഇവര്‍ക്കൊപ്പം ഭൂമ്രയും, ഭുവിയും കളി പിടിക്കുകയും വേണം. ലോക കപ്പില്‍ ഓസ്ട്രേലിയ സര്‍പ്രൈസ് തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ണറും സ്മിത്തും തിരിച്ചെത്തുകയും, ശരിയായ ടീമിനെ സെലക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്താല്‍ ലോക കപ്പ് സെമി വരെയെങ്കിലും ഓസീസിന് എത്താനാവുമെന്ന് വോണ്‍ പറയുന്നു.

Top