സിംബാബ്‌വെക്കെതിരെ കോഹ്‌ലി കളിച്ചേക്കും: ലക്ഷ്യം ഫോം വീണ്ടെടുക്കൽ

ഴിഞ്ഞ 3 വർഷമായി കോഹ്ലി ഫോമിലല്ലാതായിട്ട്. 2019 നവംബറിന് ശേഷ മൂന്നക്കം കാണാന്‍ കോഹ്‌ലിക്കായിട്ടില്ല. ഇംഗ്ലണ്ടനെതിരായ ഏകദിന പരമ്പരയിലും നിരാശപ്പെടുത്തിയ കോഹ്‌ലി, വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്നും വിശ്രമം എടുത്തിട്ടുമുണ്ട്. എന്നാല്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ കോഹ്‌ലിയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കരിയറില്‍ ഒമ്പത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കോഹ്‌ലി സിംബാബ്‌വെക്കെതിരെ കളിക്കാനൊരുങ്ങുന്നത്. 2015ല്‍ ആസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് കോഹ്‌ലി സിംബാബ്‌വെക്കെതിരെ അവസാനമായി കളിച്ചത്. ഓഗസ്റ്റ് 18മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. ഏഷ്യാകപ്പിന് മുന്നോടിയായാണ് മത്സരം.

Top