“നിലവില്‍ മികച്ച ഫോമിലാണ് കോലി: ഓപ്പണറാകും”-മൈക്ക് ഹെസന്‍

ബെംഗളൂരു: കന്നിക്കിരീടമാണ് വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍.സി.ബി ഐപിഎല്ലിൽ ലക്ഷ്യം വെക്കുന്നത്. തകര്‍പ്പന്‍ താരനിര ടീമിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല. എന്നാല്‍ ഇത്തവണ കോലിക്കും സംഘത്തിനും കിരീട സാധ്യത ഏറെയാണ്.

വിരാട് കോലി ഓപ്പണറായി ഇറങ്ങുമെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസന്‍.”നിലവില്‍ മികച്ച ഫോമിലാണ് കോലിയുള്ളത്. നല്ല നിയന്ത്രണം ബാറ്റിങ്ങിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഇത് കണ്ടിരുന്നു. ആര്‍സിബിയില്‍ പരിചയസമ്പന്നനായ താരമാണ് കോലി”.മൈക്ക് ഹെസന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും പുറത്താവാതെ 73,77 എന്നിങ്ങനെ സ്‌കോര്‍ നേടി.

Top