വിമര്‍ശിച്ച നാവ്‌കൊണ്ട് തന്നെ പ്രശംസ; കൊഹ്‌ലി ഒന്നാന്തരം ക്യാപ്റ്റനെന്ന് മിച്ചല്‍

മെല്‍ബണ്‍: ഓസിസ് പര്യടനത്തില്‍ പെര്‍ത്തിലേറ്റ പരാജയത്തിന്റെ പേരില്‍ നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. അന്ന് കൊഹ്‌ലി കളിക്കളത്തില്‍ നടത്തിയ രോക്ഷ പ്രകടനങ്ങള്‍ക്കെതിരെ മിച്ചല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ഓസീസിന്റെ മുന്‍ താരങ്ങള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാലിപ്പോള്‍ വിമര്‍ശിച്ച അതേ നാവ് കൊണ്ടു തന്നെ കൊഹ്‌ലിയെ പ്രശംസക്കൊണ്ട് മൂടിയിരിക്കുകയാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. കൊഹ്‌ലി ഒന്നാന്തരം ക്യാപ്റ്റനാണെന്നാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭിപ്രായം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കൊഹ്‌ലിയുടെ കീഴില്‍ കളിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒന്നാന്തരം ക്യാപ്റ്റനാണ്. തീര്‍ച്ചയായും മികച്ച ബാറ്റ്‌സ്മാനും. ഈ പരമ്പരയില്‍ എങ്ങനെ കളിക്കണമെന്നുള്ളത് അവര്‍ തീരുമാനിക്കേണ്ടതാണെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നുമായി കൊഹ്‌ലി കോര്‍ത്തതൊന്നും അത്ര പെട്ടന്നൊന്നും ഓസീസ് താരങ്ങളുടെയോ ആരാധകരുടെയോ മനസില്‍ നിന്ന് മായില്ല.

Top