കൊഹ്ലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് ഇന്ത്യയില്‍ എത്തില്ല…

മുംബൈ: കൊഹ്ലി മാത്രം വിചാരിച്ചാല്‍ ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യക്ക് ലോകകപ്പ് സ്വന്തമാക്കാന്‍ സാധിക്കു എന്നാണ് സച്ചിന്‍ പറയുന്നത്. ഇതുവരെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കുമെന്നതു തീരുമാനമാകാത്തതില്‍ സച്ചിന്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ കൊഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടുക അസാധ്യമാണ്. ഓരോ തവണയും ആരെങ്കിലും ഫോം കണ്ടെത്തുകയാണ് പതിവ്. അവര്‍ക്ക് ടീമില്‍നിന്ന് പിന്തുണ ലഭിക്കുകകൂടി ചെയ്താല്‍ കാര്യങ്ങള്‍ ശുഭമാകും. എതൊരു പ്രതിസന്ധിഘട്ടത്തിലും ടീം ഒന്നിച്ചുനിന്നാല്‍ ജയം സാധ്യമാകുമെന്നും സച്ചിന്‍ പറഞ്ഞു.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള കളിക്കാര്‍ നമുക്കുണ്ട്. നാലാം നമ്പര്‍ എന്നത് ഒരു നമ്പര്‍ മാത്രമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ അതൊരു പ്രശ്‌നമേയല്ല. നാല്, ആറ്, എട്ട് സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്ത കളിക്കാര്‍ ടീമിലുള്ളത് ഗുണകരമാണ്. ടീമില്‍ എന്താണെന്ന് ഓരോരുത്തര്‍ക്കും മനസിലാകേണ്ടത് ആവശ്യകതയാണ്- സച്ചിന്‍ പറഞ്ഞു.

Top