ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കൊഹ്‌ലിയ്ക്ക്

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് 200ാം ഏകദിനത്തിലും സെഞ്ചുറി.

കൊഹ്‌ലിയുടെ 31ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്.

200 മത്സരങ്ങളില്‍ നിന്ന് ഏറ്റവുമധികം റണ്‍സ് എന്ന ബഹുമതി ഇതോടെ കൊഹ്‌ലിക്ക് സ്വന്തമായി.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

49 സെഞ്ചുറിയുള്ള സച്ചിന്റെ റെക്കോര്‍ഡ് മാത്രമാണ് ഇനി കൊഹ്‌ലിക്ക് മുന്നിലുള്ളത്.

Top