സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്വന്തം ഡാന്‍സ് കണ്ട കൊഹ്‌ലി പ്രതികരച്ചത് ഇങ്ങനെ

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 31 റണ്‍സ് വിജയത്തോടെയാണ് ഇന്ത്യന്‍ ടീം ഓസീസിനെ മലര്‍ത്തിയടിച്ചത്. ആവേശ്വാജ്ജലമായ കളിയില്‍ അനവധി അപൂര്‍വവും രസകരവുമായി മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു.ഇന്ത്യന്‍ ക്യാപ്റ്റന്റെ ഡാന്‍സ് നമ്പറുകളാണ് അതില്‍ എടുത്ത് പറയേണ്ട ഒന്ന്.

കൊഹ്‌ലിയുടെ ഡാന്‍സ് തന്നെയായിരുന്നു ടെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഈ ഡാന്‍സ് കണ്ടാല്‍ കൊഹ്‌ലിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?, സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇത്തരമൊരു നിമിഷം ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചു. അഡ്‌ലെയ്ഡില്‍ മൈതാനത്തു നിന്ന് ഡ്രെസ്സിങ് റൂമിലേക്കു മടങ്ങുകയായിരുന്ന കൊഹ്‌ലിയെ അടുത്ത് വിളിച്ച് വോണ്‍ ഈ വീഡിയോ കാണിച്ചു കൊടുക്കുകയായിരുന്നു.

സ്വന്തം ഡാന്‍സ് വീഡിയോ നിറഞ്ഞ ചിരിയോടെയാണ് കൊഹ്‌ലി കണ്ടത്. വോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വോണ്‍ കുറിച്ചതുപോലെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ്.

Top