ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ കൊഹ്‌ലിക്ക് റെക്കോര്‍ഡ് നേട്ടം

Kohli

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് റെക്കോര്‍ഡ് നേട്ടം.

ടെസ്റ്റ് കരിയറിലെ 20-ാം സെഞ്ചുറി നേടിയതോടെ കൊഹ്‌ലി ടെസ്റ്റില്‍ 5000 റണ്‍സ് നേട്ടവും പിന്നിട്ടു.

അതിവേഗം അയ്യായിരം റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനമാണ് കൊഹ്‌ലിക്ക്.

105 ഇന്നിംഗ്‌സില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. സുനില്‍ ഗവാസ്‌കര്‍ (35), വിരേന്ദര്‍ സേവാഗ് (99), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (103) എന്നിവരാണ് കൊഹ്‌ലിക്ക് മുന്നിലുള്ളത്.

110 പന്തില്‍ 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. പരമ്പരയില്‍ കോഹ്‌ലിയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്.

Top