മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട് വീരാട് കൊഹ്ലി

kohli

മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട് വീരാട് കൊഹ്ലി. ഇന്നലെ പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡിലാണ് വിരാട് കൊഹ്‌ലിയെ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായി തിരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറയാണ് ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളര്‍.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത് മോഹിന്ദര്‍ അമര്‍നാഥിനാണ്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ ആണ് ഇത് നല്‍കിയത്. ചേതേശ്വര്‍ പുജാരയെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആയി തിരഞ്ഞെടുത്തപ്പോള്‍ രോഹിത് ശര്‍മ്മ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആരോണ്‍ ഫിഞ്ച്(അന്താരാഷ്ട്ര ടി20 താരം), റഷീദ് ഖാന്‍(അന്താരാഷ്ട്ര ടി20 ബൗളര്‍) എന്നിവരാണ് പട്ടികയിലുള്ള വിദേശ താരങ്ങള്‍. കുല്‍ദീപ് യാദവിനെ മികച്ച പ്രകടനത്തിനും സ്മൃതി മന്ഥാനയെ വനിത താരമായും തെരഞ്ഞെടുത്തു.

Top