ലോകകപ്പില്‍ കൊഹ്‌ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നാലാമത്‌ : ദിലീപ് വെംഗ്‌സാര്‍ക്കര്‍

viradddviraddd

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷനില്‍ ആര് ബാറ്റ് ചെയ്യുമെന്നത് ടീമില്‍ വലിയ ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്.ഈ അവസരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്‌സാര്‍ക്കര്‍.വിരാട് കൊഹ്‌ലി നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങണമെന്നാണ് ദിലീപ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ ബോളിംഗ് സൗഹൃദ പിച്ചുകളില്‍ കൊഹ്‌ലി നാലാം സ്ഥാനത്ത് കളിക്കുന്നതായിരിക്കും ടീമിന്റെ വിജയത്തിന് നല്ലതെന്ന് വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.കൊഹ്‌ലി നാലാം സ്ഥാനക്കാരന്‍ ആകണമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിലെ കാലാവസ്ഥ അനുസരിച്ച് ടീമിന് ചിലപ്പോള്‍ പെട്ടെന്ന്‌ തന്നെ ആദ്യ വിക്കറ്റുകള്‍ നഷ്ടപ്പെട്ടേക്കാം.കൊഹ്‌ലി നാലാമാത് ബാറ്റിംഗിന് ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ വിക്കറ്റ് സംരക്ഷിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്.ടീമിന്റെ വിജയത്തിന് കോഹ്ലിയുടെ ബാറ്റിംഗ് നിര്‍ണായകമാണെന്നും അദ്ദേഹം നാലാമതായിട്ടാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ആദ്യം കളിക്കുന്നവര്‍ക്ക് ടെന്‍ഷനില്ലാതെ കളിക്കാന്‍ സാധിക്കും. ഇതാണ് ടീമിന്റെ വിജയത്തിന് നല്ലതെന്നും വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.

Top