കാത്തിരുന്ന കല്യാണമെത്തി ; കൊഹ്‌ലിയും അനുഷ്‌കയും ഡിസംബറില്‍ ഒന്നിക്കുന്നു

ന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെയും ബോളീവുഡ് താരസുന്ദരി അനുഷ്‌കയുടെയും ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം.

ഇരുവരും ഡിസംബറില്‍ വിവാഹിതരാകുമെന്നാണ് അടുത്തവൃത്തങ്ങളില്‍ നിന്നുള്ള സൂചന നല്‍കുന്നത്.

എന്നാല്‍, തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

കൊഹ്‌ലി അനുഷ്‌ക പ്രണയം ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെങ്കിലും 2013 മുതല്‍ ഈ ജോഡികളെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ വരുന്നുണ്ടായിരുന്നു.

ഇടയ്ക്ക് ഇവര്‍ പിരിഞ്ഞുവെന്ന വാര്‍ത്തയും ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.

ഈ അടുത്തിടയ്ക്ക് ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി വിരാട് കൊഹ്‌ലി അനുഷ്‌കയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

പ്രമുഖ ബ്രാന്‍ഡിന് വേണ്ടി ഇരുവരും ഒരുമിച്ച പരസ്യചിത്രവും യൂട്യൂബില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വിവാഹവാര്‍ത്തയും എത്തിയിരിക്കുന്നത്.

അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളില്‍ പങ്കെടുക്കുന്ന വിരാട് ശേഷം ഒരു നീണ്ട ബ്രേക് എടുക്കുന്നുണ്ടെന്നും ഇതു വിവാഹത്തിനെ മുന്‍നിര്‍ത്തിയാണെന്നുമാണ് സൂചന.

യുവരാജ്‌സിങ്ങിനും ഹര്‍ഭജന്‍ സിങ്ങിനുംശേഷമുള്ള ബോളിവുഡ് ക്രിക്കറ്റ് വിവാഹം കൂടിയാണ് അനുഷ്‌കയുടെയും കോഹ്‌ലിയുടേതും.

Top