കേരളാ പോലീസ് ലഹരി വിരുദ്ധ ക്യാമ്പയിനു ശക്തിപകരാന്‍ കൊഹ്‌ലിയും സംഘവും

തിരുവനന്തപുരം: കേരളാ പൊലീസ്‌ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ (‘Yes to cricket No to drugs’) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്‌പോര്‍ട്‌സിലേയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.

വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിരാട് കൊഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമും പരിപാടികളുടെ ഭാഗമാകും.

Top