കൊഹ്‌ലിക്കും മീരാഭായ് ചാനുവിനും ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദേശം

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയേയും വെയ്റ്റ് ലിഫ്റ്റര്‍ മീരാഭായ് ചാനുവിനെയും ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് നാമനിര്‍ദേശം നല്‍കി. കൊഹ്‌ലിയുടെ പേര് ശുപാര്‍ശ ചെയ്യപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും അന്ന് അതുണ്ടായില്ലെങ്കിലും ഇത്തവണ കായിക മന്ത്രാലയത്തിനു അവാര്‍ഡ് കമ്മിറ്റി കൊഹ്‌ലിയുടെയും ഒപ്പം മീരാഭായ് ചാനുവിന്റെയും പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതോടെ സച്ചിനും ധോണിയ്ക്കും ശേഷം ഖേല്‍ രത്‌ന ലഭിക്കുന്ന ക്രിക്കറ്റ് താരമായി കൊഹ്‌ലി മാറും. 1997 ലായിരുന്നു സച്ചിന് രാജ്യം കായികതാരങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി ലഭിച്ചത്. 2007 ലാണ് ധോണി്ക്ക് ഖേല്‍ രത്‌ന ലഭിക്കുന്നത്.

48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയാണ് കഴിഞ്ഞ വര്‍ഷം മീരഭായി ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു. എന്നാല്‍ പരുക്ക് മൂലം താരത്തിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായിരുന്നു.

നേരത്തെ, മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ്. 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും ജിന്‍സണ്‍ കരസ്ഥമാക്കിയിരുന്നു.

Top