കോഹിനൂര്‍ രത്‌നം തിരികെ എത്തിക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബ്രിട്ടനില്‍നിന്ന് രത്‌നം തിരികെ എത്തിക്കാന്‍ ഉത്തരവിറക്കാനാകില്ലെന്നായിരുന്നു മുമ്പത്തെ കോടതി വിധി.

കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ക്യുറേറ്റീവ് പെറ്റീഷന്‍ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള പെറ്റീഷന്‍ തള്ളിയത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ക്യുറേറ്റീവ് പെറ്റീഷനും അനുബന്ധ രേഖകളും പരിശോധിച്ചെന്നും എന്നാല്‍ മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് ബെഞ്ച് വിലയിരുത്തി.

Top