കൊടുങ്ങല്ലൂരിലെ കൂട്ട ആത്മഹത്യ; ആഷിഫിന്റെ സഹോദരങ്ങൾക്കെതിരെ പരാതിയുമായി ഭാര്യയുടെ കുടുംബം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ കൂട്ട ആത്മഹത്യയില്‍ ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരെ പരാതിയുമായി ഭാര്യയുടെ കുടുംബം. സഹോദരങ്ങളില്‍ നിന്നുള്ള സമ്മര്‍ദമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അബീറയുടെ സഹോദരന്‍ ആരോപിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ആഷിഫിനുമേല്‍ അടിച്ചേല്‍പ്പിച്ചുവെന്ന് ഭാര്യയുടെ കുടുംബം ആരോപിക്കുന്നു.

ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളില്‍ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്.

വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

Top