എം.പിയുടെ വേദിയില്‍ ചാണകവെള്ളം തളിച്ച സംഭവം: പോലീസ് കേസെടുത്തു

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സമരവേദിയില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞദിവസം എംപിയുടെ കൊട്ടാരക്കരയിലെ ഉപവാസ വേദിയിലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. എംപിയുടെ ഉപവാസ സമരം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. റെയില്‍വെയുടെ അവഗണനയ്‌ക്കെതിരായിരുന്നു ഉപവാസം.

എന്നാല്‍ ഇത് രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വേദിയിലെത്തി ചാണക വെള്ളം തളിക്കുകയായിരുന്നു.

Top