kodiyery statement about bangal cooperation

ന്യൂഡല്‍ഹി:ബംഗാള്‍ സഹകരണം സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരു കേന്ദ്ര കമ്മറ്റിയംഗം പരസ്യമായി കാര്യങ്ങള്‍ വിശദീകരിച്ചതിനെക്കുറിച്ച് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം പി ബി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടിനയം ലംഘിച്ച് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ജംഗ്മതി സാംങ്‌വാന്‍ ഇന്ന് രാജിവെച്ചിരുന്നു.

ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ചുവെന്ന് പരസ്യമായി ആരോപിച്ചാണ് ജഗ്മതിയുടെ രാജി. രാജിപ്രഖ്യാപനത്തിന് ശേഷം ഏറെ വികാരാധീനയായി കാണപ്പെട്ട ജഗ്മതി ഹരിയാനയില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗമാണ്.

പശ്ചിമബംഗാളിലെ സിപിഐഎം കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിനയരേഖക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ജഗ്മതി യോഗം ബഹിഷ്‌ക്കരിക്കുകയും രാജിപ്രഖ്യാപനം നടത്തുകയും ചെയ്തത്.

ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ നടപടി വേണമെന്ന തന്റെ ആവശ്യം പാര്‍ട്ടി അവഗണിച്ചതില്‍ ജഗ്മതി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയത്തില്‍ സിപിഐഎമ്മിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്. ഔദ്യോഗികപക്ഷം ഒളിച്ചുകളിക്കുന്നുവെന്ന് ജഗ്മതി ആരോപിച്ചു.

Top