കോടിയേരിയുടെ സ്ഥാനമൊഴിയല്‍ സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് കാനം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു ഒഴിഞ്ഞതില്‍ അഭിപ്രായം പറയാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ അവധിയെടുക്കേണ്ടേ എന്നും കാനം ചോദിച്ചു.

തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആവശ്യപ്രകാരം അവധി നല്‍കുകയായിരുന്നെന്നാണ് സിപിഎം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചത്. പകരം ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനു നല്‍കി.

Top