Kodiyeri’s reply for Sudheeran

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സുധീരന് സ്വയം ന്യായീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് സിപിഎമ്മിനെ പഴി ചാരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.രണ്ടര വര്‍ഷം സുധീരന്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

ലാവ്‌ലിന്‍ കേസില്‍ സിപിഎം നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ മികച്ച അവസരമാണ് ഹര്‍ജിയിലൂടെ പിണറായിക്ക് ലഭിച്ചിരിക്കുന്നതെന്നും , കേസില്‍ സിപിഎം ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും സുധീരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Top