ഇഡിക്കെതിരായ സന്ദീപിന്റെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതരെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം നേരത്തെ പുറത്ത് വന്നതാണ്. ഇത് ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരി എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത്. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താന്‍ ഒപ്പം പോയത്. സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചു എന്നാണ് സന്ദീപ് നായര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

Top