ഖുര്‍ ആനെ രാഷ്ട്രീയക്കളിക്കുള്ള ആയുധമാക്കുന്നു; ജലീലിനെ പിന്തുണച്ച് കോടിയേരി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഖുര്‍ ആനെ രാഷ്ട്രീയക്കളികള്‍ക്കുള്ള ആയുധമാക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. ഖുര്‍ ആന്‍ അവഹേളനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്നുമാണ് കോടിയേരി വിശദീകരിക്കുന്നത്.

ജലീലിനും സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി മടങ്ങുമെന്നും, ഖുര്‍ ആന്‍ വിരുദ്ധ ആര്‍.എസ്.എസ് പ്രക്ഷോഭത്തിന് ലീഗ് തീ പകരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. ഖുര്‍ ആനോടും ബൈബിളിനോടും ഭഗവത്ഗീതയോടും കമ്മ്യൂണിസ്റ്റുകാര്‍ ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി. ഇ.പി ജയരാജനും താനും തമ്മില്‍ ഭിന്നതകളില്ലെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

Top