Kodiyeri statement

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍.എസ്.എസും യുഡിഎഫ് സര്‍ക്കാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. മുമ്പും നിരവധി കേസുകള്‍ സി.പി.എം നേതാക്കള്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇതു കൊണ്ടൊന്നും സി.പി.എമ്മിനെ തകര്‍ക്കാനാവില്ല. കോടതി പ്രതിയല്ലെന്ന് പറഞ്ഞയാള്‍ എങ്ങനെ പ്രതിയായെന്നും കോടിയേരി ചോദിച്ചു.

ജയരാജനെ സി.ബി.ഐ പ്രതി ചേര്‍ത്തതില്‍ കേരളാ സര്‍ക്കാരിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Top