ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി

kodiyeri Balakrishnan

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.Related posts

Back to top