ശബരിമലയില്‍ സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെയും കോണ്‍സിന്റെയും പ്രചരണങ്ങള്‍ കേട്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇടതുമുന്നണിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ട്. ശബരിമലയില്‍ സംഘര്‍ഷത്തിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്നും കോടിയേരി പറഞ്ഞു,

1990 വരെ എല്ലാ പ്രായപരിധിയില്‍പ്പെട്ട സ്ത്രീകളും ശബരിമലയില്‍ കയറി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചില്ല. സുപ്രീം കോടതി വിധി വന്നാലും ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂ. വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാമെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസ് ശബരിമലയില്‍ എടുക്കുന്നത് അവസരവാദ നിലപാട് അല്ല. തുടക്കം മുതലേ എന്‍എസ്എസിന് ഒരു നിലപാടാണ്. അവര്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും കോടിയേരി വിശദീകരിച്ചു.

 

Top