ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിയിട്ടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിയിട്ടില്ലെന്നും ഗവര്‍ണറുടെ നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയപ്രഖ്യാപനപ്രസംഗം പാസാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയെന്ന ആരോപണത്തെ കുറിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരിയുടെ പ്രതികരണം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സര്‍ക്കാരുകളും പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും അത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും സിപിഐയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രശനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ തയ്യാറായെന്നും സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും കോടിയേരി അറിയിച്ചു. സിപിഎമ്മില്‍ ഇപ്പോള്‍ വിഭാഗീയതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top