രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്ന് കോടിയേരി

കണ്ണൂര്‍: എസ്എഫ്‌ഐ പിടിച്ചുവാങ്ങിയ രക്തസാക്ഷിത്തമാണ് ധീരജിന്റെ മരണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ നിന്ന് പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ആളുകള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല. കൊലപാതകം നടത്തിയിട്ട് വീണ്ടും കൊലപാതകം നടത്തുന്നതിന് തുല്യമാണ് ഇത്തരം പ്രസ്താവനങ്ങള്‍. സെമി കേഡര്‍ ആക്കുന്നത് ഇങ്ങനെയാണോ എന്നും കോടിയേരി ചോദിച്ചു.

ധീരന്റെ കൊലപാതകം ആസൂത്രിതമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുറത്ത് നിന്ന് എത്തിയവരാണ് ധീരന്റെ കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു സംഘം ആളുകള്‍ ആസൂത്രണം ചെയ്ത നടത്തിയ ഒരു സംഭവം എന്ന നിലയില്‍ ഇതിന് വലിയ പ്രധാന്യമുണ്ട്. ഇത്തരത്തിലൂള്ള കൊലപാതക സംഘങ്ങള്‍ നാട്ടിലുണ്ടായാല്‍ കലാലയങ്ങളുടെ സൈ്വര്യമായ പ്രവര്‍ത്തനം നടത്താന് കഴിയില്ലെന്നും കോടിയേരി പറഞ്ഞു. സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം ഇന്നലെ സംഘടിപ്പിച്ച സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് കോടിയേരി പ്രതികരിച്ചു. ഇടുക്കിയിലെ എന്‍ജിനിയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top