ഒരാളെയും കെ റെയില്‍ പദ്ധതിയുടെ പേരില്‍ കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഒരാളെയും കെ റെയില്‍ പദ്ധതിയുടെ പേരില്‍ കണ്ണീര്‍ കുടിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗ്രാമങ്ങളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കുമെന്ന് കോടിയേരി അവകാശപ്പെട്ടു.

നാലിരട്ടി നഷ്ടപരിഹാരം എല്ലായിടത്തും ലഭ്യമാകില്ലെന്ന് കെ റെയില്‍ എംഡി പറഞ്ഞിരുന്നു. കെ റെയില്‍ എതിര്‍പ്പിന് പിന്നില്‍ കോര്‍പ്പറേറ്റുകളാണെന്നാണ് സിപിഎം നേതാവിന്റെ ആരോപണം.

കെ റെയില്‍ ഡിപിആര്‍ ഇപ്പോള്‍ പുറത്തു വന്നുവെന്ന് പറഞ്ഞ കോടിയേരി പരിസ്ഥിതി സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് പറയുന്നു. പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തുന്നത് കോര്‍പ്പറേറ്റുകളാണെന്നാണ് കോടിയേരിയുടെ വിമര്‍ശനം.

നിലവിലെ എതിര്‍പ്പ് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണെന്നും കോടിയേരി അവകാശപ്പെട്ടു. കെ റെയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈയ്യടക്കാനാവില്ലെന്നാണ് കോടിയേരിയുടെ വാദം.

Top