കൊലക്കത്തി താഴെ വെയ്ക്കാന്‍ മോദി കേരളത്തിലെ ആര്‍.എസ്.എസുകാരെ ഉപദേശിക്കണം: കോടിയേരി

Kodiyeri-

തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഇരയാണ് പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കെ.പി ദിനേശ് ബാബു.

ആര്‍.എസ്.എസ് ആക്രമണത്തിനെതിരായി സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ കൊണ്ടുവരണം. പ്രകോപനത്തില്‍ കുടുങ്ങാതിരിക്കാന്‍ സഖാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ കേന്ദ്രഭരണത്തിന്റെ തണലില്‍ ആര്‍.എസ്.എസുകാര്‍ നടത്തുന്ന അക്രമ പരമ്പരകള്‍ തുടരുകയാണ്. കൊലക്കത്തി താഴെ വെയ്ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്.എസുകാരെ ഉപദേശിക്കണം’- കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top