Kodiyeri in press meet

തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുറത്തെടുക്കുന്ന തുറുപ്പ് ചീട്ടാണ് ലാവലിന്‍ എന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ ഗൂഢനീക്കമാണ് ഈ തീരുമാനത്തിന് പിന്നില്‍. ആര്‍.എസ്.എസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഗൂഢാലോചനയാണ് ഇവിടെ നടന്നത്. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി രണ്ട് വര്‍ഷവും രണ്ട് മാസവും ഉമ്മന്‍ ചാണ്ടി ഉറങ്ങുകയായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

2006 ഫെബ്രുവരി 28 ന് നിയമസഭയിലേക്കുള്ള ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന ദിവസം രാവിലെയാണ് കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള വിജിലന്‍സ് വകുപ്പ് പിണറായിയിലെ കുറ്റവിമുക്തനാക്കിയതാണെന്നും കോടിയേരി പറഞ്ഞു.

Top