kodiyeri in Guru ‘s centenary seminar

ഹരിപ്പാട്: ശ്രീനാരായണ ഗുരുവിനെ ജാതി വക്തവായി ചിത്രീകരിക്കാന്‍ പണ്ടു മുതലേ എസ്എന്‍ഡിപി ശ്രമിച്ചിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മാനവികതയുടെ മുഖമാണ് ശ്രീനാരാണ ഗുരുവെന്നും മാതൃക ക്ഷേത്രമെന്നല്ല, മാതൃക സ്ഥാനമെന്നാണ് ഗുരു രേഖപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു. ‘നമുക്ക് ജാതിയില്ല’ ശ്രീനാരായണഗുരു ശതാബ്ദി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.

1916ല്‍ തന്നെ എസ്എന്‍ഡിപി യോഗത്തോട് ശ്രീനാരായണഗുരു വിയോജിപ്പ് പ്രകടിപ്പിക്കുകയും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സമുദായത്തിലെ സമ്പന്നവിഭാഗത്തിന്റെ താല്‍പര്യങ്ങളാണ് എസ്എന്‍ഡിപി സംരക്ഷിക്കുന്നത്. ഗുരുവിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ട് എസ്എന്‍ഡിപി ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Top