കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയായി മാറുന്നുവെന്ന് കോടിയേരി

പൊന്നാനി: കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയായി മാറുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് വര്‍ഷത്തിനിടെ 200 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കന്‍. ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കന്‍ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ തീരുമാനം നടപ്പിലാക്കാന്‍ മാത്രമേ മുസ്ലിം ലീഗിന് സാധിക്കുകയുള്ളൂ, മുത്തലാഖ് വിഷയത്തില്‍ ഇത് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.

Top