എല്‍.ഡി.എഫിന് ചരിത്ര വിജയം, യുഡിഎഫ് തകര്‍ന്നു തരിപ്പണമാകുമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പോലും മര്യാദയ്ക്കു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് രാജ്യം എങ്ങനെ ഭരിക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നു തരിപ്പണമാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. 2004 ആവര്‍ത്തിക്കും. കേരളത്തില്‍ ഇടതുപക്ഷ തരംഗം ഉണ്ടാകാനുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. ബിജെപിക്കു ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനാവില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞു നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്ന ബിജെപിയുടെ പിന്നാലെയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ അതേ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

Top