കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയക്കൊലപാതകമാണെന്ന് കോടിയേരി

Kodiyeri Balakrishanan

കൊല്ലം: കൊല്ലത്ത് ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയക്കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയിലെ സംഭവമെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

കാസര്‍ഗോഡ് കൊലപാതകത്തിന് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നുവെന്നും കൊല്ലത്ത് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും കൊലക്കത്തി താഴെവയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി വ്യക്തമാക്കി.

Top