Kodiyeri Balakrishnan – umman chandy – election

oommen chandy

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയിലും തമ്മില്‍ ധാരണയിലെത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പരാജയ ഭീതി മൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയുമായി കൂട്ടുചേരില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയുള്ളതായി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആരോപിച്ചിരുന്നു. മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലാണ് ഈ ധാരണയെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഐ നേതാവുമായ സി. ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരി കോണ്‍ഗ്രസ്-ബിജെപി ധാരണയെക്കുറിച്ച് ആരോപണമുന്നയിച്ചത്

Top