യുഡിഎഫ് വിട്ടാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: യുഡിഎഫ് വിട്ടാല്‍ എല്‍ഡിഎഫ് ആര്‍എസ്പിയെ സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ആര്‍എസ്പി കേരള ഘടകത്തിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്‍എസ്പി യുഡിഎഫില്‍ തന്നെ തുടരുകയാണെങ്കില്‍ വലിയ തകര്‍ച്ച നേരിടേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തെ തുരങ്കം വെക്കുന്ന ആര്‍എസ്പി കേരള ഘടകത്തിന്റെ സമീപനം മാറ്റണമെന്ന് രണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം യുഡിഎഫ് വിടണം എന്ന അഭിപ്രായം ആര്‍എസ്പിയില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഈ നേതാക്കളുടെ ശബ്ദം കേള്‍ക്കാനും യുഡിഎഫ് വിട്ടു പുറത്തു വരാനും ആര്‍എസ്പി കേരള ഘടകം തയ്യാറായിലെങ്കില്‍ ആ പാര്‍ട്ടി തകരും, കോടിയേരി വ്യക്തമാക്കി.

Top