അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാം; എന്‍എസ്എസിനെതിരെ വീണ്ടും കോടിയേരി

Kodiyeri-

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.

വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസും സര്‍ക്കാറും കൊമ്പു കോര്‍ക്കുന്നതിനിടെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതിലില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ട സ്ത്രീകള്‍ പങ്കെടുക്കുമെന്ന കാര്യവും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

30 ലക്ഷം സ്ത്രീകളോളം പരിപാടിയില്‍ പങ്കെടുക്കുമെന്നും പങ്കെടുക്കുന്നവര്‍ 3 മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top