kodiyeri balakrishnan statement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവി സ്വീകരിക്കില്ലെന്ന് അഡ്വ.എം.കെ ദാമോദരന്‍ നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ദാമോദരന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്‍എം.കെ ദാമോദരന്‍ വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ല. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ കേസ് നല്‍കിയത് കൊണ്ടാണ് ദാമോദരന്‍ സ്ഥാനം ഒഴിഞ്ഞതെന്ന് വിഎസ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.

കഴിഞ്ഞ സര്‍ക്കാരില്‍ റവന്യു വകുപ്പിലെ പ്ലീഡറായിരുന്ന സുശീല ഭട്ടിനെ മാറ്റിയ നടപടി സ്വാഭാവികമാണ്. എല്ലാ പ്ലീഡര്‍മാരെയും മാറ്റിയ കൂട്ടത്തില്‍ അവരെയും മാറ്റി. അത് വിവാദമാക്കേണ്ട കാര്യമില്ല.

ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകര്‍ക്കും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ തന്നെ കോടതി വിട്ടുതരണമെന്നും അദ്ദേഹം പറഞ്ഞു.

Top