സിപിഎം പാര്‍ട്ടി ഓഫീസുകളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കോടിയേരി

Kodiyeri-

തിരുവനന്തപുരം:കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആവശ്യം ഉള്ളവര്‍ അതാതു പ്രദേശത്തെ സിപിഎം പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടണമെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഒന്നടങ്കം സഹായം നല്‍കണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ജനങ്ങള്‍ക്ക് എത്തിക്കുന്നുണ്ട്. കേന്ദ്രവും എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്. കര-നാവിക-വായു സേനകളും മറ്റ് ഏജന്‍സികളും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നു. മുന്‍പുണ്ടായിട്ടില്ലാത്ത സാഹചര്യത്തെ നേരിടുന്ന സംസ്ഥാനത്തിന് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പൊതുജനങ്ങളും ഉദാരമായി ധനസഹായം നല്‍കാന്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Top