മോദി നടത്തിയ അഭിപ്രായപ്രകടനം സെന്‍കുമാറിന്റെ മുഖത്തുള്ള അടിയെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവന്തപുരം: സെന്‍കുമാറിനെ വേദിയിലിരുത്തി കൊണ്ട് നമ്പി നാരായണനെപ്പറ്റി മോദി നടത്തിയ അഭിപ്രായപ്രകടനം സെന്‍കുമാറിന്റെ മുഖത്തുള്ള അടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സെന്‍കുമാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാതിരുന്നത് ഉളുപ്പില്ലാത്തതിനാലാണെന്നും കോണ്‍ഗ്രസ് നമ്പി നാരായണനോട് ക്രൂരത മാത്രമാണഅ കാണിച്ചതെന്നും കോണ്‍ഗ്രസിന്റെ ആ പ്രവര്‍ത്തി ഒരിക്കലും ക്ഷമിക്കാനാവില്ലാത്തതാമെന്നും കോടിയേരി പറഞ്ഞു.

സെന്‍ കുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘എന്റെ പൊലീസ് ജീവിതം’ എന്ന സര്‍വീസ് സ്റ്റോറിയിലും നമ്പി നാരായണന് എതിരെയുള്ള ആരോപണമുണ്ട്. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നാണ് സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നത്.

Top