ബന്ധുനിയമനക്കേസില്‍ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:  ബന്ധുനിയമനക്കേസില്‍ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജയരാജന്റെ മന്ത്രിസ്ഥാനം ചര്‍ച്ചചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇ.പി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

നിയമോപദേശകന്‍ സി.സി അഗസ്റ്റിന്റെ നിലപാടുകൂടി കണക്കിലെടുത്താണ് വിജിലന്‍സ് അന്വേഷണസംഘം തീരുമാനമെടുത്തത്, ഹൈക്കോടതിയേയും ഇക്കാര്യം അറിയിക്കും.

നേരത്തെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് പ്രാഥമിക പരിശോധനയില്‍ തെളിവുണ്ടെന്നു ചൂണ്ടികാട്ടിയാണ് ഇ.പി.ജയരാജനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

സുധീര്‍ നമ്പ്യാര്‍, വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരായിരുന്നു മറ്റുപ്രതികള്‍.

Top