തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പണമുള്ളവര്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ മാനേജ്‌മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരുകളാണ്. അവരുടെ പാപഭാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വാശ്രയ മാനേജ്‌മെന്റുകളെ ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഇവയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരിക തന്നെ ചെയ്യും.
മെഡിക്കല്‍ പ്രവേശനം നേടിയ ഒരാളുടെയും പഠനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനം ഇപ്പോള്‍ സങ്കീര്‍ണ്ണമായി. പണമുള്ളവന്‍ പഠിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കം.
സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കേരളം ഭരിച്ച യു ഡി എഫ് സര്‍ക്കാരുകളാണ്. അവരുടെ പാപഭാരം എല്‍ ഡി എഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.