ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടു പാര്‍ട്ടിക്കും ഒരേ നയമാണെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല. മതന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുകയാണെന്നും കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐഎം വിശ്വാസികള്‍ക്കും അംഗത്വം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. സിപിഐഎം ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മുസ്ലീ ലീഗിനെതിരെയും കോടിയേരി വിമര്‍ശനം ഉയര്‍ത്തി. ലീഗ് ഇസ്ലാമിക മൗലീകവാദത്തിന് പിന്തുണ നല്‍കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് ലീഗിനെ നയിക്കുന്നത്. സമസ്തയുടെ നിലപാട് ലീഗിന് എതിരാണ്. മുസ്ലീം ലീഗ് ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Top