നോക്കുകൂലിക്ക് സിഐടിയു എതിരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: നോക്കുകൂലിക്ക് സിഐടിയു എതിരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നോക്കുകൂലിക്ക് പാര്‍ട്ടി നേരത്തെ തന്നെ എതിരാണ്. ഒരു തരത്തിലും നോക്കുകൂലി സമ്ബ്രദായം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണം. സിഐടിയു ശക്തമായും എതിരാണ്. ഒരു തരത്തിലും സംഘടനയുടെ അംഗീകാരം നോക്കുകൂലിക്കില്ല. ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ കുറ്റകൃത്യമാണ്. അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം’, അദ്ദേഹം പറഞ്ഞു.

നേരത്തെ സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കവെ മുഖ്യമന്ത്രി പിണറായി വിജയനും സിഐടിയുവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അത് ആവര്‍ത്തിക്കുന്നു. തെറ്റുകള്‍ സിഐടിയു തിരുത്തണമെന്നും പിണറായി പറഞ്ഞിരുന്നു.

Top