ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജെഡിയു, ആര്‍എസ്പി എന്നിവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും, ആര്‍ക്കു മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

എല്‍ഡിഎഫിലേയ്ക്ക് വരുന്ന കാര്യം ആദ്യം തീരുമാനിക്കേണ്ടത് ജെഡിയുവാണെന്നും, രാഷ്ട്രീയ തീരുമാനം ഉണ്ടായാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും, എംപി സ്ഥാനം രാജിവയ്ക്കാനുളള വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ, നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ അറിയിച്ചിരുന്നു.

എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങളുള്ളത് യുഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു.

മാത്യു ടി തോമസുമായി ആശയവിനിമയം നടത്തിയിട്ടില്ല. കൃഷ്ണന്‍കുട്ടി, നാണു എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും, ജെഡിയു സംസ്ഥാന സമിതിക്ക് ശേഷമാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

Top