വിശ്വാസികളല്ലെന്ന് കരുതുന്ന രണ്ട് വനിതകള്‍ ശബരിമല കയറിയത് തിരിച്ചടിയായി; കോടിയേരി

kodiyeri balakrishnan

കോഴിക്കോട്: വനിതാ മതിലിന് ശേഷം വിശ്വാസികളല്ലെന്ന് കരുതുന്ന രണ്ട് സ്ത്രീകള്‍ ശബരിമല കയറിയത് സര്‍ക്കാരിനും എല്‍.ഡി.എഫിനും വലിയ തരിച്ചടിയായിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല പ്രശ്‌നം വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കിയെന്നും. വിമര്‍ശനങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി മുഖപത്രത്തിലെ പ്രതിവാര പംക്തിയായ നേര്‍വഴിയില്‍ കോടിയേരി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വോട്ട് മാറി ചെയ്‌തെന്ന് ചില വീട്ടമ്മമാര്‍ തുറന്നു പറഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോള്‍ പിന്തുണച്ച കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് മാറ്റിയപ്പോള്‍ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് സര്‍ക്കാറിന് ഇടപെടാനായില്ല. വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എല്‍.ഡി.എഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ട് ചോര്‍ത്തിയെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Top